Tuesday, 2 August 2016

ഐസർ വാർഷിക പദ്ധതികൾ പ്രഖ്യാപിച്ചു

പേരാമ്പ്ര: ഐസർ ഫൗണ്ടേഷൻ 2016-17 വാർഷിക പദ്ധതികൾ ഇന്നലെ പേരാമ്പ്രയിൽ ചേർന്ന ഐസർ കൗൺസിൽ മീറ്റിൽ ജനറൽ കൺവീനർ ജെസ്‌ലി നാസർ പ്രഖ്യാപിച്ചു. മേഖലയിലെ എല്ലാ വിദ്യാലയങ്ങളിലും ദേശീയ സ്കോളര്ഷിപ്പുകൾക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ്, പി, എ മാത്ത് ഫൗണ്ടേഷൻ സ്കോളർഷിപ് പരീക്ഷ, പിന്നാക്കിൾ - കരിയർ ഗൈഡൻസ് ക്‌ളാസ്, എല്ലാ രണ്ടാം ശനിയാഴ്ച ദിവസങ്ങളിലും സൗജന്യ കരിയർ കൗൺസിലിങ്, കോമൺ അപ്റ്റിട്യൂട് ടെസ്റ്റ്, ജില്ലാ തല അറബിക് / സംസ്‌കൃത ഭാഷ സെമിനാറുകൾ, മാത്‍സ് / സയൻസ് ഒളിംപിഡിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് പദ്ധതികൾ. ചടങ്ങിൽ ഐസർ കരിയർ ഗൈഡൻസ് വിഭാഗം ഡയറക്ടർ സലീൽ അഹമ്മദ് സലീൽ അധ്യക്ഷത വഹിച്ചു. ഇൻക്യൂബേഷൻ - സൈക്കോളജി വിഭാഗം മേധാവികളായ സഹീർ മാവൂർ, റിയാസ് പാലക്കാട്, പ്രൊഫസർ സിറാജുദ്ധീൻ തിരുച്ചിറപ്പള്ളി, ജോസഫ് കള്ളിക്കാടൻ, ഐസർ ചെയർമാൻ നാസർ ചലിക്കര എന്നിവർ സംബന്ധിച്ചു.