Tuesday, 2 August 2016

ഐസർ വാർഷിക പദ്ധതികൾ പ്രഖ്യാപിച്ചു

പേരാമ്പ്ര: ഐസർ ഫൗണ്ടേഷൻ 2016-17 വാർഷിക പദ്ധതികൾ ഇന്നലെ പേരാമ്പ്രയിൽ ചേർന്ന ഐസർ കൗൺസിൽ മീറ്റിൽ ജനറൽ കൺവീനർ ജെസ്‌ലി നാസർ പ്രഖ്യാപിച്ചു. മേഖലയിലെ എല്ലാ വിദ്യാലയങ്ങളിലും ദേശീയ സ്കോളര്ഷിപ്പുകൾക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ്, പി, എ മാത്ത് ഫൗണ്ടേഷൻ സ്കോളർഷിപ് പരീക്ഷ, പിന്നാക്കിൾ - കരിയർ ഗൈഡൻസ് ക്‌ളാസ്, എല്ലാ രണ്ടാം ശനിയാഴ്ച ദിവസങ്ങളിലും സൗജന്യ കരിയർ കൗൺസിലിങ്, കോമൺ അപ്റ്റിട്യൂട് ടെസ്റ്റ്, ജില്ലാ തല അറബിക് / സംസ്‌കൃത ഭാഷ സെമിനാറുകൾ, മാത്‍സ് / സയൻസ് ഒളിംപിഡിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് പദ്ധതികൾ. ചടങ്ങിൽ ഐസർ കരിയർ ഗൈഡൻസ് വിഭാഗം ഡയറക്ടർ സലീൽ അഹമ്മദ് സലീൽ അധ്യക്ഷത വഹിച്ചു. ഇൻക്യൂബേഷൻ - സൈക്കോളജി വിഭാഗം മേധാവികളായ സഹീർ മാവൂർ, റിയാസ് പാലക്കാട്, പ്രൊഫസർ സിറാജുദ്ധീൻ തിരുച്ചിറപ്പള്ളി, ജോസഫ് കള്ളിക്കാടൻ, ഐസർ ചെയർമാൻ നാസർ ചലിക്കര എന്നിവർ സംബന്ധിച്ചു. 

Saturday, 23 July 2016

യു. എസ്.എസ് സ്ക്രീനിംഗ് ടെസ്റ്റ് (USS Screening Test)

പേരാമ്പ്ര: സിറാജുൽ ഹുദാ പബ്ലിക് സ്കൂൾ മുളിയങ്ങൾ, പേരാമ്പ്ര എ. യു. പി സ്‌കൂൾ, പേരാമ്പ്ര ജി. യു. പി സ്‌കൂൾ, കരുവണ്ണൂര് ജി. യു. പി സ്‌കൂൾ  എന്നിവിടങ്ങളിൽ അടുത്ത ആഴ്ച യു. എസ്.എസ് സ്ക്രീനിംഗ് ടെസ്റ്റ് നടത്തപ്പെടുന്നതാണ്. 

Sunday, 10 July 2016

എൻ. എം. എം. എസ് - നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (NMMS Scholarship)

എട്ടാം  തരം വിദ്യാർത്ഥികൾക്ക് ദേശീയ സ്കോളർഷിപ് (എൻ. എം. എം. എസ് - നാഷണൽ മീൻസ് കം മെറിറ്റ്  സ്‌കോളർഷിപ്പ്) പരീക്ഷാ പരിശീലന ക്ലസ്സുകളുടെ രണ്ടാം ബാച്ചിലേക്കുള്ള പ്രവേശനം തുടരുന്നു

ഐസർ ഗേറ്റ് ഫൗണ്ടേഷൻ
ഫോൺ : 9072801090 / 9072802090